കാട്ടാക്കട:ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി സുശ്രുത ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലിയും മാസ്ക് വിതരണവും സംഘടിപ്പിച്ചു.പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ മുളയംകോഡ് വാർഡ് മെമ്പർ ദിനേശ് ഉദ്ഘാടനം ചെയ്തു.ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തകർ അടങ്ങുന്ന സംഘം സൈക്കിളിൽ സഞ്ചരിച്ച്‌ മുളയം കോഡ് വാർഡ് പ്രദേശത്തെ വീടുകളിൽ മാസ്‌ക് വിതരണം ചെയ്തു.