കണ്ണൂർ: കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച പി.കെ.മുഹമ്മദിന്റെ ചികിത്സയിൽ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്രവം ശേഖരിക്കുന്നതും വൈകിയിട്ടില്ല. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അതിനദ്ദേഹം തയ്യാറായിരുന്നില്ലെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.അടുത്തിടെ മസ്കറ്റിൽ നിന്ന് നാട്ടിലെത്തിയ പി.കെ.മുഹമ്മദിന് കൊവിഡ് ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ പ്രവാസികൾക്കിടയിൽ നടത്തിയ റാൻഡം പരിശോധനയുടെ ഭാഗമായി മകന്റെ സാമ്പിൾ പരിശോധിക്കുകയും, രോഗം സ്ഥിരികരിക്കുകയുമായിരുന്നു. തുടർന്നാണ് മുഹമ്മദിനോട് ആശുപത്രിയിൽ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചത്. എന്നാൽ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടനായിരുന്നു മുഹമ്മദിന്റെ മരണം. ഇദ്ദേഹത്തിന്റെ ഭാര്യയും, മകനും, മരുമകളും കൊവിഡ് ചികിത്സയിൽ കഴിയുകയാണ്.