സർക്കാർ ശമ്പളം നൽകുന്ന സഹകരണ വകുപ്പിന്റെ കീഴിലുള്ള ബോർഡുകളായ സംസ്ഥാന സഹകരണ പരീക്ഷാ ബോർഡ്, സഹകരണ എംപ്ളോയീസ് വെൽഫെയർ ബോർഡ്, സഹകരണ പെൻഷൻ ബോർഡ്, സഹകരണ വികസന ക്ഷേമനിധി ബോർഡ്, സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ്, കേപ്പ്, സംസ്ഥാന സഹകരണ യൂണിയൻ, സഹകരണ മേഖലയിൽ കിക്മ, കോ - ഓപ്പറേറ്റീവ് അഗ്രികൾച്ചർ സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിൽ സേവനാവകാശ നിയമം നടപ്പിലാക്കിയിട്ടില്ല. സഹകരണ വകുപ്പ് 2013ൽ സേവനാവകാശ നിയമം നടപ്പിലാക്കിയിട്ടുണ്ട്. ബോർഡുകളിൽ ഏഴ് വർഷം കഴിഞ്ഞിട്ടും നിയമം നടപ്പിലാക്കിയിട്ടില്ല. പൊതുജനങ്ങൾക്കായി ഈ വിവരം നടപ്പാക്കണം.
ഉമേഷ് കുമാർ, ഇരവിപുരം.