ആറ്റിങ്ങൽ: മുറിയിൽ അകപ്പെട്ട ഒന്നര വയസ്സുകാരിയെ ഫയർഫോഴ്സ് രക്ഷിച്ചു. ആറ്റിങ്ങൽ മാമം ദിയാ മൻസിലിൽ മുനീറിന്റെ ഒന്നരവയസുള്ള ഫാത്തിമാ നൗറിൻ ആണ് കിടപ്പ് മുറിയിൽ കയറി അകത്തുനിന്ന് പൂട്ടിയത്. എന്നാൽ കുട്ടിക്ക് പിന്നീട് കതക് തുറക്കാനായില്ല. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ കതക് തുറക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. തുടർന്നാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്. ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ ടീമംഗങ്ങളായ എ. എസ്. ടി. ഒ. എസ്. ഡി സജിത് ലാലിന്റെ നേതൃത്വത്തിൽ, എസ്.എഫ്.ആർ.ഓമാരായ സി.ആർ. ചന്ദ്രമോഹൻ, ജി. അനീഷ്, സന്തോഷ്, നിതിൻ, അഖിലേഷൻ എന്നിവർ എത്തി പൂട്ട് പൊളിച്ച് കുട്ടിയെ പുറത്തെത്തിച്ചു.