കല്ലറ:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കെ.എസ്.യു വാമനപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രതിരോധ ഉപകരണം നൽകി.വിതരണോദ്ഘാടനം യു.ഡി.എഫ് വാമനപുരം നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ അഡ്വ.കല്ലറ അനിൽ കുമാർ നിർവഹിച്ചു.കെ.എസ്.യു വാമനപുരം ബ്ലോക്ക് പ്രസിഡന്റ് സാഗർ പാങ്ങോട് അദ്ധ്യക്ഷത വഹിച്ചു.എം.എം.ഷാഫി,പഞ്ചായത്ത് പ്രസിഡന്റ് ഗീത,പാങ്ങോട് വിജയൻ, മണ്ഡലം പ്രസിഡന്റ് കൊച്ചാലുമൂട് നിസാം, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വട്ടക്കരിക്കകം ഷാനവാസ്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി അമിതിലക്,കെ.എസ്.യു മണ്ഡലം പ്രസിഡന്റ് റിഷാദ്,യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ഹസീൻ പാങ്ങോട്,കെ.എസ്.യു മണ്ഡലം വൈസ് പ്രസിഡന്റ് സാജിദ്,അൽ അമീൻ കല്ലറ വാർഡ് മെമ്പർമാരായ ഷീജ,റജീന തുടങ്ങിയവർ സംസാരിച്ചു.