വർക്കല:വർക്കല താലൂക്കാശുപത്രിയിൽ പുതുതായി ക്രമീകരിച്ച ഒ.പി കൗണ്ടറിന്റെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്,വൈസ് ചെയർമാൻ എസ്.അനിജോ,ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെൽസൺ,ആർഎംഒ ഡോ. സിയാദ്,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതിക തുടങ്ങിയവർ സംബന്ധിച്ചു. സ്ത്രീ - പുരുഷന്മാർക്ക് പ്രത്യേകം കൗണ്ടറുകൾ ഉണ്ടായിരിക്കും.മുതിർന്ന പൗരന്മാർക്ക്,ഇൻഷുറൻസിന്റെ പണമടയ്കൽ എന്നിവയുൾപ്പെടെ നാല് കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്.പുതിയ ഇ.സി.ജി മുറിയും സജ്ജീകരിച്ചിട്ടുണ്ട്.