ആര്യനാട്:ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പഠന മുറികളുടെ പ്രവർത്തനം ജില്ലയിൽ തുടരുന്നു.പൂവച്ചൽ ആലമുക്ക് വാർഡിലെ പുന്നാംകോണം ഗ്രാമ കേന്ദ്രത്തിൽ ഒരുക്കിയ പഠന മുറിയുടെ ഉദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിലും ടിവി.സ്വിച്ച് ഓൺ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുൺ ബാബുവും നിർവഹിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.എസ്.രാഹുൽ രാജ്, ജില്ലാ സെക്രട്ടറി കണ്ണൻ.എസ്.ലാൽ ,ജില്ലാ പ്രസിഡന്റ് ശരൺ ശശാങ്കൻ ,സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പൂവച്ചൽ ഷാഹുൽ,മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിത കുമാരി,ജി.രാജീവ് ലോക്കൽ സെക്രട്ടറി ഷാജി,ആഷിക്.ബി.സജീവ്,അതുൽ കൃഷ്ണൻ,സുജീബ്,അസീം,വാർഡ് മെമ്പർ സുരേഷ്,ഷമീർ,മഹീൻ കണ്ണ് ,നിസാം തുടങ്ങിയവർ പങ്കെടുത്തു.