വിതുര: കെ.എസ്.ശബരീനാഥൻ എം.എൽ.എയ്ക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ നിരന്തരമായി കള്ളക്കേസുകൾ എടുക്കുന്ന പൊലീസ് നടപടിയ്‌ക്കെതിരെയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ നേതൃത്വത്തിൽ നടത്തുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെയും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റമീസ് ഹുസൈന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തൊളിക്കോട് ഷാൻ,ഷൈൻ പുളിമൂട്,വിനേഷ് ചന്ദ്രൻ,റാഷിദ് ഇരുത്തല,അമൽ പനക്കോട്,ശ്യാം,ഷാൻ പുളിമൂട്,ഫൈസൽ തുരുത്തി,അലുവ ഷാൻ,മുഹ്‌സിൻ മേടയിൽ,നിജിത്ത് മലയടി,നിഖിൽ പ്ലാന്തോട്ടം,റോജി അണ്ണാച്ചിമുക്ക്,ഷജീർ ഇരുത്തലമൂല,റിയാസ് എന്നിവർ സംസാരിച്ചു.