വർക്കല:വർഗീയ നിലപാടുകളിലും ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് വർക്കലയിൽ ബി.ജെ.പി,അനുബന്ധ സംഘടനകൾ എന്നിവയിൽനിന്നും രാജിവെച്ചവർ സി.പി.എമ്മിൽ ചേർന്നു.ബി.ജെ.പി വർക്കല മുൻസിപ്പൽ സൗത്ത് മണ്ഡലം ജനറൽ സെക്രട്ടറി അരുൺ രാമചന്ദ്രന്റെ നേതൃത്വത്തിൽ പത്തോളം പ്രവർത്തകരാണ് രാജിവെച്ചത്.രാജിവെച്ച വരെ സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.വി.ജോയി എം.എൽ.എയുടെ നേതൃത്വത്തിൽ വർക്കല മൈതാനത്ത് സ്വീകരണം നൽകി.ഏരിയ കമ്മിറ്റി അംഗങ്ങളായ വി. സത്യദേവൻ,അഡ്വ.കെ.ആർ.ബിജു,ബിന്ദു ഹരിദാസ്,ബി.വിശ്വൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ വി.സുനിൽ,നിധിൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.