തിരുവനന്തപുരം:സംസ്ഥാനത്തെ അർഹരായ 26 ലക്ഷം വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഉച്ച ഭക്ഷണം ലഭ്യമാകുന്നില്ലെന്നും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സി. ദിവാകരൻ എം.എൽ.എ ആവശ്യപ്പെട്ടു. ഒഴിവുകാലത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്തു വന്ന നടപടിയും നടക്കുന്നില്ല.അർഹരായ വിദ്യാർത്ഥികൾക്ക് ഏപ്രിൽ മേയ് ജൂൺ മാസങ്ങളിലേയ്ക്കുള്ള ഭക്ഷ്യധാന്യം ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണെന്നും രണ്ടു മാസത്തിൽ കൂടുതൽ ഭക്ഷ്യധാന്യം കെട്ടിക്കിടന്നാൽ ഉപയോഗശൂന്യമാകുമെന്നും ദിവാകരൻ പറഞ്ഞു.