supreme-court

ന്യൂഡൽഹി: പൊതുമേഖലയിലെ ടെലികോം കമ്പനികളിൽ നിന്ന് നാലുലക്ഷം കോടിയുടെ എ.ജി.ആർ(അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു)ഈടാക്കാനുള്ള കേന്ദ്രസർക്കാറിന്റെ നീക്കത്തിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സ്വകാര്യകമ്പനികളിൽ നിന്ന് എ.ജി.ആർ ഈടാക്കാനാണ് സുപ്രീം കോടതി ഉത്തരവെന്നും ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. തീരുമാനം പിലവലിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം നൽകാനും കോടിതി നിർദ്ദേശിച്ചിട്ടുണ്ട്.