തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അടഞ്ഞുകിടക്കുന്ന ഡ്രൈവിംഗ് സ്കൂളുകൾ തുറക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി ആൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയന്റെ(സി.ഐ.ടി.യു) നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ആർ.ടി ഒാഫീസിന് മുന്നിലും പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതല ധർണ സെക്രട്ടേറിയറ്റിന് മുന്നിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി സി.ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു. യുണിയൻ ജില്ലാ സെക്രട്ടറി സി.എസ് ദാസ് ബിജു, എം. സുജിത്കുമാർ, സംസ്ഥാന ഭാരവാഹികളായ ജി. രാധാകൃഷ്ണൻ, സി. ശശി, സംസ്ഥാന നേതാക്കളായ എസ്. ശശികല,എം. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.