pic

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ അഞ്ചു ദിവസത്തേക്ക് ശക്തമായ മഴയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട്. 12 ന് മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ, കാസർകോട്.13 ന് എറണാകുളം,ഇടുക്കി,തൃശൂർ, കോഴിക്കോട്,കണ്ണൂർ,കാസർകോട്.14ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂർ,കാസർകോട്. 15ന് ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,കോഴിക്കോട്,കണ്ണൂർ,കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.