നെടുമങ്ങാട് :കാർഷികോൽപന്നങ്ങൾക്ക് വില ലഭിക്കാതെ മാസങ്ങളായി കാത്തിരിക്കുന്ന കൃഷിക്കാർക്ക് അടിയന്തരമായി കുടിശിക തുക നൽകണമെന്ന് കിസാൻസഭ ജില്ലാ സെക്രട്ടറിയും സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.നെടുമങ്ങാട് അന്താരാഷ്ട്ര വാണിജ്യ മാർക്കറ്റിനു മുന്നിൽ അഖിലേന്ത്യാ കിസാൻസഭ നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർ നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, നഗരസഭാ വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ, വി.ബി ജയകുമാർ, അയിരൂപ്പാറ രാമചന്ദ്രൻ, എസ്.എസ് ജ്യോതിബാസു, എ.ഷാജി, വെമ്പായം നുജൂം, കണിയാപുരം അഫ്സൽ, ജയകുമാർ, ഷമീർ, എസ് രവീന്ദ്രൻ, ഷംനാദ്, എസ് സന്തോഷ് കുമാർ, കെ വിജയൻ തുടങ്ങിയവർ സംസാരിച്ചു.