നെടുമങ്ങാട് :വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായവുമായി സി.പി.എം പൂവത്തൂർ ലോക്കൽ കമ്മിറ്റി.സ്‌കൂൾ കുട്ടികളായ അമൃതയ്ക്കും അഭിലാഷിനും ടെലിവിഷൻ സെറ്റ് കൈമാറി മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.എൻ.ഇ.എസ് ബ്ലോക്കിലെ ആട്ടോഡ്രൈവർ കുമാറിന്റെ മക്കളാണ് പത്താം ക്ലാസുകാരി അമൃതയും എട്ടാം ക്ലാസിലെ അഭിലാഷും.സി. ദിവാകരൻ,ചെറ്റച്ചൽ സഹദേവൻ,പി.ഹരികേശൻ,എസ്.എസ്.ബിജു,ടി.ആർ.സുരേഷ്‌കുമാർ,ആർ.മധു,ബി.സുരേന്ദ്രൻ, എസ്. ആർ. രതീഷ് എന്നിവർ പങ്കെടുത്തു.