pic

ന്യൂഡൽഹി: വ്യാജ ചെക്ക് കേസുകൾ ഉൾപ്പെടെ 39 തരം കുറ്റകൃത്യങ്ങളെ ക്രിമിനൽ കേസുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം ആലോചിക്കുന്നു. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാർ വിദഗ്ധരുടെയും പൊതു ജനങ്ങളുടെയും അഭിപ്രായം തേടി. ചെക്ക് കേസുകളെ സിവിൽ കേസുകളുടെ വിഭാഗത്തിലാക്കണമെന്നാണ് നിർദ്ദേശം.

കൊവിഡിനെത്തുടർന്ന് സാമ്പത്തിക രംഗം എത്തി നിൽക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് വ്യാപാര, വ്യവസായ മേഖലയ്ക്ക് കുറച്ചു കൂടി സ്വതന്ത്രമായി പ്രവർത്തിക്കാൻ വേണ്ടിയാണ് ഇവയെ കുറ്റകൃത്യങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒഴിവാക്കുന്നത്. ബിസിനസ് രംഗം മെച്ചപ്പെടുത്തുക, കോടതികളുടെ ഇടപെടൽ കുറയ്ക്കുക, വ്യവഹാരങ്ങൾ പരിമിതപ്പെടുത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ.