icmr

ന്യൂഡൽഹി: രാജ്യത്തെ വലിയൊരു ഭാഗം ജനങ്ങള്‍ക്ക് കൊവിഡ് ബാധിക്കുമെന്ന് ഐ.സി.എം.ആർ മുന്നറിയിപ്പ്. സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണം തുടരാത്തപക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകും. നഗരങ്ങളിലെ ചേരികളിലാണ് രോഗബാധയ്ക്ക് സാദ്ധ്യത കൂടുതലെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.

സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണം. ഇല്ലെങ്കില്‍ കൈവിട്ടുപോകും. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ എന്നിവരെ പ്രത്യേകം പരിരക്ഷിക്കണം. കൊവിഡ് ഭീഷണി മാസങ്ങള്‍ നീണ്ടേക്കുമെന്ന മുന്നറിയിപ്പും ഐ.സി.എം.ആര്‍ നല്‍കുന്നു. നിലവില്‍ മരണനിരക്ക് കുറവാണ്, ഇതുവരെ പരമാവധി നിയന്ത്രണത്തിലാണ്. ഇപ്പോള്‍ രാജ്യത്ത് കൊവിഡ് സമൂഹവ്യാപനമില്ലെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.