തിരുവനന്തപുരം: എ.ടി.എമ്മിനുള്ളിലെത്തിയ മൂർഖൻ പാമ്പിനെ പിടികൂടി. തിരുവനന്തപുരം കേശവദാസപുരത്തുള്ള എസ്.ബി.ഐ ശാഖയിലാണ് കഴിഞ്ഞദിവസം പാമ്പ് എത്തിയത്. ബാങ്ക് ശാഖയോട് ചേർന്നുള്ള എ.ടി.എമ്മിൽ പണമെടുക്കാനെത്തിയ ആൾ പാമ്പിനെ കണ്ട് ഓടുകയായിരുന്നു. തുടർന്ന് ബാങ്ക് മാനേജരെ ഇയാൾ വിവരം അറിയിച്ചു.
മാനേജർ അറിയിച്ചതനുസരിച്ച് വാവാ സുരേഷ് ഉടനെത്തി. എ.ടി.എം മെഷീന്റെ അടിവശം ചേർന്നിരുന്ന പാമ്പിനെ കൈയ്യോടെ പിടികൂടുകയായിരുന്നു. പിടികൂടിയ മൂർഖൻ കുഞ്ഞിനെ പ്ലാസ്റ്റിക് കുപ്പിയിലാക്കി വാവാ സുരേഷ് കൊണ്ടുപോയി.ജീവനക്കാരുടെയോ ബാങ്ക് ഇടപാടുകാരുടെയോ വാഹനത്തിൽ എത്തിയതാകാം പാമ്പെന്ന് സുരേഷ് പറഞ്ഞു.