seva

വെഞ്ഞാറമൂട് :ലോക്ക് ഡൗണിൽ ബ്രേക്ക് ഡൗണായ ലിനുവിന്റെ ജീവിതം ചലിപ്പിക്കാൻ സേവാഭാരതിയുടെ കൈതാങ്ങ്. ലിനുവിന് പുതിയ ആട്ടോറിക്ഷ വാങ്ങി നൽകിയയാണ് സേവാഭാരതി മാതൃകയായത്.ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പെട്ടതോടെ ജീവിതം ദുരിതത്തിലായ വെഞ്ഞാറമൂട് കാന്തലംകോണം സ്വദേശി ലിനുവിന്റെ ദുരിത ജീവിതം മാദ്ധ്യമങ്ങളിലൂടെയാണ് പുറം ലോകം അറിഞ്ഞത്.വാർത്ത ശ്രദ്ധയിൽപ്പെട്ട സേവാഭാരതി പ്രവർത്തകർ ആട്ടോ ഡ്രൈവറായ ലിനുവിന് നൽകിയ ഉറപ്പാണ് ഇപ്പോൾ യാഥാർത്ഥ്യമായത്.സേവാഭാരതി സംഘടനാ സെക്രട്ടറി ഹരിദാസ് ലിനുവിന് ആട്ടോയുടെ താക്കോൽ കൈമാറി. കർഷക മോർച്ച ജില്ലാ സെക്രട്ടറി നെല്ലനാട് ശശി സന്നിഹിതനായിരുന്നു.