കോഴിക്കോട്:പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. താഴെ കൂടരഞ്ഞി കൊമ്മം സ്വദേശി ഷമീർ എന്ന മുപ്പത്തിരണ്ടുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടരഞ്ഞിയിൽ കൊമ്മം പമ്പ് ഹൗസിനു സമീപത്തെ പുഴയിലാണ് ഇയാളെ കാണാതായത്.ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.