നെടുമങ്ങാട് :മെഡിക്കൽ കോളേജിൽ നെടുമങ്ങാട് സ്വദേശികളായ കൊവിഡ് രോഗികൾ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം അന്വേഷിച്ച് മരണപ്പെട്ടവരുടെ നിർദ്ധന കുടുംബങ്ങൾക്ക് അടിയന്തരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രതിപക്ഷനേതാവ് ആനാട് ജയനും ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും ആവശ്യപ്പെട്ടു.