secretariate
secretariate

തിരുവനന്തപുരം: കൊവിഡ്-19 ഭീതി തുടരുകയാണെങ്കിലും ജൂലായിൽ രണ്ടോ മൂന്നോ ദിവസം നിയമസഭ ചേരാൻ സാധ്യത.അസാധുവാകാതിരിക്കാൻ ജൂലായ് മുപ്പതിനകം ധനകാര്യബിൽ പാസാക്കണം. അതിനായി സാമൂഹ്യ അകലം പാലിച്ച് സഭ ചേരാനാണ് നീക്കം.

കൊവിഡ് ഭീതിയെത്തുടർന്ന് സമ്മേളനം വെട്ടിച്ചുരുക്കി മാർച്ച് 13നാണ് സഭ പിരിഞ്ഞത്.അന്നാണ് ധനകാര്യബിൽ അവതരിപ്പിച്ചത്. സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുമ്പ് അവതരിപ്പിച്ചെങ്കിലും ഏപ്രിൽ ഒന്നു മുതൽ 120 ദിവസം ധനകാര്യ ബില്ല് പ്രാബല്യത്തിലുണ്ടാവും.

അംഗങ്ങളെ കളക്ടറേറ്റുകളിൽ എത്തിച്ച് വീഡിയോ കോൺഫറൻസ് വഴി വെർച്വൽ സമ്മേളനം നടത്താൻ ആലോചിച്ചെങ്കിലും അങ്ങനെയൊരു വ്യവസ്ഥ ഇല്ലാത്തതിനാൽ പിൻമാറുകയായിരുന്നു.

പകുതി അംഗങ്ങളെ വീതം അടുത്തടുത്ത ദിവസങ്ങളിലായി സഭയിലെത്തിച്ച് ചർച്ച നടത്തി പാസാക്കാനാണ് ആലോചന.