കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ തന്നെ മാപ്പുസാക്ഷിയാകാന്‍ സമ്മര്‍ദമെന്ന് അലന്‍ ശുഹൈബ്. പലകോണില്‍ നിന്നും ആവശ്യം വന്നതായി അലന്‍ എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു. കൂട്ടുപ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ തയാറല്ലെന്നും അലന്‍ ശുഹൈബ് കോടതിയില്‍ വ്യക്തമാക്കി. സമ്മര്‍ദമില്ല, താത്പര്യം ഉണ്ടെങ്കില്‍ മാത്രം മാപ്പുസാക്ഷി ആകാമെന്ന് എന്‍.ഐ.എ വ്യക്തമാക്കി.