ബാലരാമപുരം:സുഭിക്ഷ കേരളത്തിന്റെ ഭാഗമായി വ്യാപാരികളും കൃഷിഭൂമിയിലേക്ക് എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബാലരാമപുരം മണലിയിൽ തോപ്പിൽ ശശിയുടെ പുരയിടത്തിൽ കിലെ ചെയർമാൻ വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എൻ.സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പദ്ധതിയുടെ ഭാഗമായി വ്യാപാരികൾ സ്വന്തം ഭൂമിയിലും, യൂണിറ്റ്, ബ്രാഞ്ച് ഏര്യാ തലത്തിലും കൃഷിയിറക്കും. കെ.ആൻസലൻ എം.എൽ.എ, സി.പി.ഐ.എം നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പാപ്പച്ചൻ, ജില്ലാ സെക്രട്ടറി എം.ബാബുജാൻ, നേതാക്കളായ ഭുവനേന്ദ്രൻ, പി.എൻ.മധു, എ.നാസിമുദ്ദീൻ.എസ്.കെ സുരേഷ് ചന്ദ്രൻ, കെ.എ സജി എന്നിവർ സംബന്ധിച്ചു.