അമ്പലപ്പുഴ : വല വീശാൻ പോയ ഗൃഹനാഥനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര തെക്കു പഞ്ചായത്ത് അഞ്ചാം വാർഡിൽ ചാവടിത്തറ വീട്ടിൽ രമേശ് ബാബു (61)വിനെയാണ് വീടിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടത്.
ബുധനാഴ്ച രാത്രി 11 ഓടെ സമീപത്തെ തോട്ടിൽ വല വീശാൻ പോയ രമേശ് ബാബുവിനെ കാണാതാകുകയായിരുന്നു. പുന്നപ്ര പൊലീസും, നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ രാവിലെ ആറോടെ തോട്ടിൽ മൃതദേഹം കാണപ്പെട്ടു. വല വീശുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. പുന്നപ്ര മാർക്കറ്റിലെ സി.ഐ.ടി.യു ലോഡിംഗ് തൊഴിലാളിയാണ് സുരേഷ് ബാബു. ഭാര്യ :ഗീത. മകൾ:ദേവിക, ഗോപിക. മരുമകൻ :വിശാൽ.