cpm-

തിരുവനന്തപുരം: കൊവിഡ് വ്യാപന ഭീഷണിയും ലോക്ക് ഡൗണും തുടങ്ങിയ ശേഷമുള്ള,​ സി.പി.എമ്മിന്റെ ആദ്യ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. ഓൺലൈൻ ആയാണ് സമ്മേളനം നടക്കുന്നത്. കഴിഞ്ഞയാഴ്ച പോളിറ്റ് ബ്യൂറോ യോഗവും ഓൺലൈൻ വഴി സമ്മേളിച്ചിരുന്നു.

പി.ബി യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിംഗ് ആണ് മുഖ്യ അജൻഡ.

പി.ബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരും സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളും എ.കെ.ജി സെന്ററിലിരുന്ന് യോഗത്തിൽ പങ്കെടുക്കും. തലസ്ഥാനത്തുള്ള സംസ്ഥാന സമിതി അംഗങ്ങളായ മന്ത്രിമാരും എ.കെ.ജി സെന്ററിലുണ്ടാകും. മറ്റ് അംഗങ്ങൾ അതത് ജില്ലാ കമ്മിറ്റി ഓഫീസുകളിലിരുന്നാവും യോഗത്തിൽ പങ്കെടുക്കുക. ജില്ലാ കമ്മിറ്റി ആസ്ഥാനങ്ങളിൽ ഓൺലൈൻ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

നാളെ ജില്ലാ, ഏരിയാ കമ്മിറ്റി അംഗങ്ങൾക്കും ലോക്കൽ സെക്രട്ടറിമാർക്കുമായുള്ള റിപ്പോർട്ടിംഗും ഓൺലൈൻ വഴി നടത്തും.