പെരിങ്ങോട്ടുകര: താന്ന്യം തെക്ക് പണിക്കശ്ശേരി ഹനീഫയുടെ വീട്ടിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ കേസിൽ മൂന്ന് പേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കറത്തുള്ളി കളരിക്കൽ സായ് രാജ് (21), ചാത്തമ്പാട്ടിൽ അരുൺ (19), കീഴ്പ്പിള്ളിക്കര പോഴത്ത് നിധീഷ് (20) എന്നിവരാണ് അറസ്റ്റിലായത്. ഹനീഫയുടെ സർജിക്കൽ സ്ഥാപനത്തിലെ സെയിൽസ് മാൻ മുഹമ്മദ് അഷറഫ് അമാൻ, സ്റ്റാഫ് സുമോദ്, നെന്മാറ സ്വദേശി പൊന്നൻ എന്നിവർക്കാണ് പരിക്കേറ്റത്.