ബാലരാമപുരം:കേന്ദ്രസർക്കാർ കർഷകരോടും കർഷകത്തൊഴിലാളികളോടും കാണിക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ ബി.കെ.എം.യു പള്ളിച്ചൽ പോസ്റ്ര് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ധർണ മണ്ഡലം അസി.സെക്രട്ടറി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.പാർട്ടി മണ്ഡലം സെക്രട്ടറിയേറ്റ് അംഗമായ ശ്രീകണ്ഠൻ നായർ,​ ബി.കെ.എം.യു ജില്ലാകമ്മിറ്റിയംഗം സുരേഷ് മിത്ര,​പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ മഹേഷ് കുമാർ,​സനിൽകുമാർ,​ എ.ഐ.വൈ.എഫ് പള്ളിച്ചൽ മേഖലാ കമ്മിറ്റി പ്രസിഡന്റ് ര‌ഞ്ചിത്ത്.വി.എം എന്നിവർ സംബന്ധിച്ചു.