നെടുമങ്ങാട് :നെടുമങ്ങാട് സ്വദേശികളായ കൊവിഡ് രോഗികൾ മെഡിക്കൽ കോളേജിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി.കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ.എസ്.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു.കല്ലയം സുകു, അഡ്വ.എൻ.ബാജി,നെട്ടിറച്ചിറ ജയൻ,സെയ്ദലി കായ്പ്പാടി, ടി.അർജുൻ, എം.എസ് ബിനു, കരിപ്പൂര് സതീഷ്കുമാർ,എൻ.ഫാത്തിമ,ഹസീന,എസ്. നൂർജി,നൗഷാദ് ഖാൻ.എച്ച്, വാണ്ട സതീഷ്, പുങ്കുമ്മൂട് അജി, റോബിൻസൺ, അൻഷാദ് ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു.