നെടുമങ്ങാട് :ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായവർക്കും പ്രകൃതിക്ഷോഭത്തിൽ കൃഷി നാശം സംഭവിച്ച കർഷകർക്കും അടിയന്തര ധനസഹായം അനുവദിക്കുക,അർഹരായവർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് നൽകുന്നതിനു നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് കരകുളം കൃഷിഭവനിൽ ധർണ നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വെമ്പായം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.കെ.വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ആർ.സുശീന്ദ്രൻ, കരകുളം രാജീവ്, നൗഷാദ് കായ്പാടി, വേങ്കോട് വിൻസൻ്റ്, വി.പുരുഷോത്തമൻ നായർ, എസ്.മനോഹരൻ നായർ,കെ.വിജയകുമാർ, എസ്.ചന്ദ്രനാശാരി, കാച്ചാണി മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.