നെടുമങ്ങാട് :ബി.പി.എൽ കുടുംബങ്ങൾക്ക് സഹകരണ ബാങ്ക് വഴി സർക്കാർ നൽകുമെന്ന് പ്രഖ്യാപിച്ച 1,000 രൂപ വിതരണം പഞ്ചായത്ത് ഇലക്ഷൻ മുന്നിൽകണ്ട് സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റി ആനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന് മുന്നിൽ ധർണ നടത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് ആനാട് ജയൻ ഉദ്‌ഘാടനം ചെയ്തു. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, കോൺഗ്രസ് വാമനപുരം മണ്ഡലം വൈസ് പ്രസിഡന്റ്‌ അഡ്വ.മുജീബ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ആർ.ജെ മഞ്ജു, ഹുമയൂൺ കബീർ, അക്ബർഷാ, ടി.സിന്ധു, മുരളീധരൻ നായർ, വേലപ്പൻ നായർ, ഉഷ കുമാരി, നാസർ, ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.