പാലോട്:നന്ദിയോട് തുമ്പോട്ടുകോണം നിവാസികൾക്ക് റോഡിലെത്തണമെങ്കിൽ രണ്ടു കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്യണം.65 ഓളം കുടുംബങ്ങളുടെ ആശ്രയമായ ഈ വഴി 1 കി.മീ മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്.ബാക്കി ഭാഗം മുഴുവൻ ചെളി നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്.