megha-radhakrishnan

തിരുവനന്തപുരം:2020ലെ ദേവകി വാര്യർ സ്മാരക സാഹിത്യ അവാർഡിന് മേഘാ രാധാകൃഷ്ണൻ (പാലക്കാട്) അർഹയായി.അഞ്ജലി രാജ് (ആലപ്പുഴ)അനുശ്രീ ചന്ദ്രൻ (തിരുവനന്തപുരം) എന്നിവർ പ്രോത്സാഹന സമ്മാനം നേടി.

മലയാള ടെലിവിഷനിലെ സ്ത്രീ ചിത്രീകരണം എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധമത്സരത്തിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തിയത്. ആർ.പാർവതീ ദേവി,ഗീതാ നസീർ,എൻ.പി.ചന്ദ്രശേഖരൻ എന്നിവരായിരുന്നു അവാർഡ് നിർണയം നടത്തിയത്. ജൂൺ 12ന് നടത്താറുള്ള അവാർഡ് വിതരണം കൊവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.