തിരുവനന്തപുരം: സർക്കാർ ഉത്തരവുകൾ ലംഘിച്ച് അച്ചടി വകുപ്പിൽ കഴിഞ്ഞ നാലു മാസത്തിനുള്ളിൽ ഇറക്കിയ ജീവനക്കാരുടെ സ്ഥലം മാറ്റ ഉത്തരവുകൾ പുനഃപരിശോധിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. അച്ചടി വകുപ്പു ഡയറക്ടറുടെ നിയമ വിരുദ്ധ നടപടികൾക്കെതിരെ കേരള ഗവ. പ്രസസ് വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി. പ്രതാപചന്ദ്രൻ, ഷാജി കുര്യൻ, അനിൽ കുമാർ, കരമന അനിൽ, വി.ബി. സതീഷ്, സന്തോഷ് കുമാർ, ടി.ജോയി എന്നിവർ സംസാരിച്ചു.