covid

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 16 പേർ കൊവിഡ് മുക്തരായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം ദിവസങ്ങൾക്ക് ശേഷം പുതിയ കേസുകളൊന്നും ഇന്നലെ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തില്ല. ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 61 ആയി ചുരുങ്ങി. പുതുതായി 777 പേർ നിരീക്ഷണത്തിലായപ്പോൾ 585 പേ‌ർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 448 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ 345പരിശോധനാഫലങ്ങൾ ലഭിച്ചു. 44 പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്‌തു. വിവിധ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 32 പേരെ പ്രവേശിപ്പിച്ചു. ഇന്ന് പരിശോധിച്ച 2268 വാഹനങ്ങൾ പരിശോധിച്ച് 4583 പേരെ സ്ക്രീൻ ചെയ്‌തു. ഹോട്ട്സ്പോട്ടുകൾ നിശ്ചയിക്കുക ഏഴു ദിവസമാക്കി നിജപ്പെടുത്തി.കണ്ടയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുന്നതിലും മാറ്റം വരുത്തി. പഞ്ചായത്തുകളിൽ വാർഡ് തലത്തിലും നഗരസഭകളിൽ സബ് വാർഡ് തലത്തിലും സോണുകൾ നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ആകെ നിരീക്ഷണത്തിലുള്ളവർ -14818

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ- 13620 പേർ

സ്ഥാപനങ്ങളിൽ നിരീക്ഷണത്തിലുള്ളവർ- 996 പേർ

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ-202 പേർ