നെയ്യാറ്റിൻകര: വീട്ടിൽ ടിവി. ഇല്ലാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് നെയ്യാറ്റിൻകര കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ടിവി നൽകുന്ന ചടങ്ങ് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.കെ.ആൻസലൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു.ജില്ലാ ജോയിന്റ് സെക്രട്ടറി വി.കേശവൻകുട്ടി,സി.പി.എം.ഏര്യാ സെക്രട്ടറി പി.കെ.രാജ് മോഹൻ, എ.ടി.ഓ.മുഹമ്മദ് ബഷീർ,അസി.ഡിപ്പോ എൻജിനിയർ നൗഷാദ്ഖാൻ, സി.ഐ.ടി.യു ഏരിയാ ഭാരവാഹികളായ എൻ.എസ്.ദിലീപ്,കെ.മോഹനൻ, സുശീലൻ മണവാരി,എൻ.കെ.രഞ്ജിത്ത്,അസോസിയേഷൻ യൂണിറ്റ് ഭാരവാഹികളായ എസ്.എസ്.സാബു,ജി.ജിജോ, എൻ.എസ്.വിനോദ് ,വി.അശ്വതി തുടങ്ങിയവർ പങ്കെടുത്തു.