പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ഇലവുപാലം മണലിയിൽ സ്ഫോടക വസ്തു സംഭരണ ഡിപ്പോ സ്ഥാപിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കം തിരുവനന്തപുരം ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ തടഞ്ഞു. സ്ഥലം പരിശോധനയുടെ അടിസ്ഥാനത്തിൽ അനുമതി നിഷേധിച്ചത്. വനത്തിനുള്ളിലെ റോഡിലൂടെ നിർമാണ സാമഗ്രികൾ കൊണ്ട് പോകാനുള്ള അനുമതി അവശ്യപ്പെട്ടാണ് തിരുവനന്തപുരം ആസ്ഥാഥാനമായി പ്രവർത്തിക്കുന്ന കമ്പനി അനുമതി തേടിയത്. ഡിപ്പോയുടെ പ്രാരംഭ നടപടികൾ തുടങ്ങിയപ്പോൾ തന്നെ നാട്ടുകാരിൽ പ്രതിഷേധം ഉയർന്നിരുന്നു. വലിയ പ്രതിഷേധ സമരങ്ങൾക്ക് വഴിവച്ച ഐഎംഎ യുടെ മെഡിക്കൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങിയതും ഇതിനടുത്തായിരുന്നു.