rr

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിലെ പ്രഖ്യാപനങ്ങൾ നിർവഹണത്തിലുണ്ടാകുന്നില്ലെന്നും അതിന്റെ ഏറ്റവും വലിയ തെളിവാണ് മെഡിക്കൽ കോളേജിലെ കൊറോണ വാർഡിലെ ആത്മഹത്യകളെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി പറഞ്ഞു.
മെഡിക്കൽ കോളേജ് സംഭവത്തിൽ പ്രതിഷേധിച്ചു നെടുമങ്ങാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
മദ്യഷാപ്പുകൾ തുറക്കാൻ സർക്കാർ കാണിച്ച ആവേശവും ജാഗ്രതയും കൊറോണ രോഗികളെ ചികിൽസിക്കുന്ന ആശുപത്രിയിൽ കാണിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ. എസ്.അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.കല്ലയം സുകുഅഡ്വ.എൻ.ബാജി, ടി.അർജുനൻ,സെയ്‌താലി കായ്പ്പാടി,എം.എസ്.ബിനു, കരിപ്പൂര് സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.