ol

കരുനാഗപ്പള്ളി: ആലുംകടവ് മൂന്നാംമൂട്ടിലെ ഗുരുക്ഷേത്രത്തിൽ നിന്ന് നിലവിളക്ക് മോഷണം പോയി. ഞായറാഴ്ച പകൽ 11 മണിയോടെയാണ് സംഭവം. മോഷണം കഴിഞ്ഞ് 5 ദിവസം പിന്നിടുമ്പോഴും പൊലീസ് ഗുരുമന്ദിരത്തിൽ എത്തി അന്വേഷണം നടത്തിയില്ലെന്നാണ് ഭാരവാഹികളുടെ പരാതി. സി.സി ടി.വി യിൽ തെളിഞ്ഞ മോഷ്ടാവിന്റെ ചിത്രവും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിരുന്നു.

ഗുരുമന്ദിരത്തിന്റെ പുനർനിർമ്മാണം നടക്കുന്നതിനാൽ രാവിലെ വിളക്ക് തെളിച്ചശേഷം ഗുരുക്ഷേത്രത്തിന്റെ വാതിൽ പൂട്ടാറില്ല. ഞായറാഴ്ച വൈകിട്ട് വിളക്ക് തെളിക്കാൻ എത്തിയ പൂജാരിയാണ് വിളക്ക് നഷ്ടപ്പെട്ടത് ആദ്യം കാണുന്നത്. തുടർന്ന് പ്രസിഡന്റ് അഡ്വ. വിമലൻ, സെക്രട്ടറി അജിത്ത് എന്നിവർ ചേ‌ർന്ന് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പൊലീസ് കാണിക്കുന്ന അനാസ്ഥക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.