തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള ജില്ലാ മോട്ടോർ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ ആട്ടോ- ടാക്സി തൊഴിലാളികൾ ഏജീസ് ആഫീസിന് മുന്നിൽ ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. കേരളസ്റ്റേറ്റ് പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എസ്. ഷൗക്കത്ത്, എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്. നായിഡു, മൈക്കിൾ ബാസ്റ്റ്യൻ, പി. ഗണേശൻനായർ എന്നിവർ സംസാരിച്ചു. പി. രാജേഷ്, സെയ്യ്ദലി, വിപിൻകുമാർ, രാജൻ എന്നിവർ നേതൃത്വം നൽകി.