police

കിളിമാനൂർ : ചാരായം നിർമ്മിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായി. കിളിമാനൂർ പുതുമംഗലത്ത് റബർ തോട്ടത്തിൽ ചാരായം നിർമിച്ചു കൊണ്ടിരിക്കെയാണ് യുവാക്കൾ പിടിയിലായത്. മുളയ്ക്കലത്തു കാവ് പുതുമംഗലം തേജസ്‌ ഭവനിൽ ബാബു (47), തുരുത്തി ഊരമൺ പുറത്തു വീട്ടിൽ ജമീർ (27), തെന്നൂർ സൂര്യകാന്തി നാലുസെന്റ് കോളനിയിൽ ബിജു (37) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നു ചാരായവും, കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കിളിമാനൂർ എസ്.ഐ പ്രൈജു, എ.എസ് .ഐ താജുദീൻ, സിവിൽ പൊലീസ് ഓഫീസർമാരായ റിയാസ്, രഞ്ജിത്ത് രാജ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പിടികൂടിയത്.