തിരുവനന്തപുരം:തൃശൂർ കോർപ്പറേഷനിലെ അഞ്ച് ശുചീകരണ തൊഴിലാളികൾ അടക്കം 83 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.തൊഴിലാളികൾക്ക് രോഗബാധ എങ്ങനെയുണ്ടായി എന്ന് വ്യക്തമല്ലെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 14പേർക്ക് സമ്പർക്കത്തിലൂടെയാണ് (തൃശൂർ- 10,മലപ്പുറം-4)രോഗബാധ. ഇവരിൽ തൃശൂരിലെ നാലുപേർ വെയർഹൗസ് ഹെഡ്‌ലോഡിംഗ് തൊഴിലാളികളാണ്. കൊവിഡ് സമൂഹത്തിൽ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതിൻെറ സൂചനയാണിത്. 27പേർ വിദേശത്തുനിന്നും 37പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ചികിത്സയിലായിരുന്ന 62 പേരുടെ ഫലം നെഗറ്റീവായി.
ആകെ രോഗബാധിതർ 2243
ചികിത്സയിലുള്ളവർ 1258
രോഗമുക്തർ 967
മരണം 18