rr

തിരുവനന്തപുരം: പെരുന്താന്നി വാർഡിൽ പ്രവർത്തിക്കുന്ന ഈഞ്ചക്കൽ ഗവ. യു.പി. സ്‌കൂളിന്‌ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ ടെലിവിഷൻ നൽകി. ഒന്നു മുതൽ ഏഴുവരെയുള്ള ക്ളാസുകളിലായി 58 വിദ്യാർത്ഥികളാണ് സ്‌കൂളിലുള്ളത്. സർക്കാർ സ്‌കൂളുകൾക്ക് ടെലിവിഷൻ നൽകുന്നകേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) പരിപാടിയുടെ ഭാഗമായാണ് സ്‌കൂളിന് ടെലിവിഷൻ നൽകിയത്. കലയുടെ ട്രസ്റ്റികളായ നടൻ സുധീർ കരമന, വനിത കമ്മിഷൻ അംഗം ഇ.എം. രാധ എന്നിവർ സ്‌കൂളിലെ പ്രധാന അദ്ധ്യാപിക രാജേശ്വരി അമ്മയ്ക്ക് ടെലിവിഷൻ കൈമാറി. സീനിയർ അദ്ധ്യാപിക ജമീല. കലയുടെ മറ്റു ട്രസ്റ്റികളായ അഭിരാം കൃഷ്ണൻ, സുഭാഷ് അഞ്ചൽ, എസ്.എൽ. പ്രവീൺകുമാർ, മാനേജിംഗ് ട്രസ്റ്റി ലാലുജോസഫ്, സി.പി.എം പെരുന്താന്നി ലോക്കൽ കമ്മിറ്റി അംഗം പെരുന്താന്നി രാജു, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി രമേഷ് കുമാർ , അംഗങ്ങളായ എസ്. രഘുനാഥൻ നായർ, എ. മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.