കഴക്കൂട്ടം: 20 വർഷമായി അബുദാബി അൽ-അയിൻ ബിൻ ഹാം ഗ്രൂപ്പിൽ ജോലി നോക്കുന്ന പോത്തൻകോട് കൊയ്ത്തൂർക്കോണം ആനക്കോട് എ.എം.എസ് കോട്ടേജിൽ അലിയാരുകുഞ്ഞ്- ഐഷാബീവി ദമ്പതികളുടെ മകൻ അബ്ദുൽ അസീസ് (53) കൊവിഡ് ബാധിച്ച് അബുദാബി ക്ലേവ് ലാന്റ് ആശുപത്രിയിൽ മരിച്ചു. ഭാര്യ: മാജിദാ ബീവി, മക്കൾ: സുഹൈൽ, സാദിഖ്, സമീഹ ആഴ്ചകളായി രോഗബാധിതനായ സാദിഖ് ആദ്യം അൽ-അയിനിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് അബുദാബിയിൽ ഖബറടക്കും.