കോവളം:കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കൊവിഡുമായി വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തില ആരോഗ്യ പ്രവർത്തകർക്ക് ഇൻഫ്രാറെഡ് തെർമോമീറ്റർ വിതരണം ചെയ്തു.വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ എം.വിൻസെന്റ് എം.എൽ.എയിൽ നിന്നും മെഡിക്കൽ ആഫീസർ ഡോ.വസിത ഗുണ സെൽവി തെർമോ മീറ്റർ ഏറ്റു വാങ്ങി.കെ.പി.സി.ടി.എ ജില്ലാ പ്രസിഡന്റ് ഡോ.ഷൈജു,സെക്രട്ടറി വിഷ്ണു ഗോപൻ,അസിസ്റ്റന്റ് പ്രൊഫ.രാകേഷ്.എസ് എന്നിവർ പങ്കെടുത്തു.