cm

തിരുവനന്തപുരം: കേന്ദ്ര വനാവകാശ നിയമ പ്രകാരം 510 പട്ടികവർഗക്കാർക്ക് ഉടൻ ഭൂമി നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

4361 പട്ടികവർഗക്കാർക്ക് 3588.52 ഏക്കർ ഭൂമി ഈ സർക്കാർ നൽകി. സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച നിക്ഷിപ്ത വനഭൂമിയിൽ 1804.75 ഏക്കർ 2568 പേർക്ക് വിതരണം ചെയ്തു. 478 പേർക്ക് 174.77 ഏക്കർ ഭൂമി ലാന്റ് ബാങ്ക് പദ്ധതി പ്രകാരം വാങ്ങി നൽകി. 1315 പേർക്ക് 1609 ഏക്കർ ഭൂമിക്കുള്ള ആർ.ഒ.ആർ നൽകി. ശേഷിക്കുന്ന 10,944 പേരിൽ 5,111 പേർക്ക് ഭൂമി രണ്ട് മാസത്തിനകം വിതരണം ചെയ്യും. 310 പേർക്ക് ഭൂമി ലാന്റ് ബാങ്ക് പദ്ധതി പ്രകാരം . ഒരു മാസത്തിനകം നൽകും. നിക്ഷിപ്ത വനഭൂമിയിൽ വാസയോഗ്യമായത് അടിയന്തരമായി വിതരണം ചെയ്യും. വാസയോഗ്യമല്ലാത്ത 8,145 ഏക്കറിന് പകരം ഭൂമി കണ്ടെത്താൻ വനം വകുപ്പിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.