പാറശാല:ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി വീടുകളിൽ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പാറശാല നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ 35 കേന്ദ്രങ്ങളിലേക്കുള്ള എൽ.ഇ.ഡി ടിവികളുടെ വിതരണം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പാറശാല പാറശാല ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എ.ഇ.ഒ സെലിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രന്ഥശാല ഭാരവാഹികൾ,പാറശാല,കാട്ടാക്കട ബി.ആർ.സി കളുടെ കോഡിനേറ്റർമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.