നെയ്യാറ്റിൻകര :നഗരസഭയിൽ നടക്കുന്നത് അഴിമതിയും ദുർഭരണവുമാണെന്നാരോപിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റി നഗരസഭയ്ക്കുമുന്നിൽ നടത്തിയ ധർണയും ഉപരോധവും കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ചെങ്കൽ റെജി അദ്ധ്യക്ഷതവഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ അഡ‌്വ.എസ് കെ അശോക്‌കുമാർ.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രമോദ്,ഡിസിസി ജനറൽ സെക്രട്ടറിമാരായഎം മുഹുനിദ്ദീൻ,കക്കാട് രാമചന്ദ്രൻനായർ അയിര സുരേന്ദ്രൻ,സുമ കുമാരി പാർലമെൻററി പാർട്ടി ഉപനേതാവ് ഗ്രാമം പ്രവീൺ,ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്ര കുമാർ,സുഭാഷ്,അമരവിള സുദേവകുമാർ,പ്രിയകുമാർ തുടങ്ങിയവർ പങ്കെടുത്തു.