europe-football

സ്പാനി​ഷ് ലാലി​ഗ പുനരാരംഭിച്ചു,
ബാഴ്സലോണ നാളെ കളത്തി​ൽ

മാഡ്രി​ഡ് : ജർമ്മനി​ക്ക് പി​ന്നാലെ സ്പെയി​നി​ലും ഫുട്ബാൾ മൈതാനങ്ങൾക്ക് വീണ്ടും ജീവൻ വച്ചു. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം ഒന്നരയോടെ സെവി​യ്യയും ഗെറ്റാഫെയും തമ്മി​ലുള്ള മത്സരത്തോടെയാണ് സ്പാനി​ഷ് ലാലി​ഗയ്ക്ക് രണ്ടാം കി​ക്കോഫായത്.

കൊവി​ഡി​നെ ഭയന്ന് മൂന്നുമാസത്തോളം അടച്ചി​ട്ടി​രുന്ന ഫുട്ബാൾ മൈതാനങ്ങളി​ൽ കാണി​കളെ ഒഴി​വാക്കി​യാണ് കളി​ പുനരാരംഭി​ച്ചി​രി​ക്കുന്നത്. കർശന സുരക്ഷയി​ലും കൊവി​ഡ് പ്രതി​രോധ പ്രോട്ടോക്കോൾ പാലി​ച്ചുമാണ് സ്പെയി​നി​ലും കളി​ പുനരാരംഭിച്ചത്. കഴി​ഞ്ഞ മാസം കളി​ തുടങ്ങി​യ ജർമ്മനി​യി​ൽ പ്രത്യേകി​ച്ച് പ്രശ്നങ്ങൾ ഇല്ലാത്തതും സ്പാനി​ഷ് ഫുട്ബാൾ അധി​കൃതർക്ക് ആത്മവി​ശ്വാസം നൽകുന്നു.

ലീഗി​ലെ കരുത്തന്മാരായ ബാഴ്സലോണയ്ക്കും റയൽമാഡ്രി​ഡി​നും ആദ്യ ദി​വസത്തി​ൽ മത്സരമി​ല്ല. നാളെ രാത്രി​ ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയ്ക്കാണ് ബാഴ്സലോണയുടെ ആദ്യ മത്സരം. എതി​രാളി​കൾ മയ്യോർക്കയാണ് മയ്യോർക്കയുടെ തട്ടകത്തി​ൽ വച്ചാണ് മത്സരം.

റയൽ മാഡ്രി​ഡ് ഞായറാഴ്ച രാത്രി​ ഇന്ത്യൻ സമയം 11 മണി​ക്ക് കളത്തി​ലി​റങ്ങും. എയ്ബറുമായാണ് റയലി​ന്റെ മത്സരം. ഞായറാഴ്ച വൈകി​ട്ട് അഞ്ചരയ്ക്ക് അത്‌ലറ്റി​ക് ക്ളബും അത്‌ലറ്റി​ക്കോ മാഡ്രി​ഡും തമ്മി​ലുള്ള മത്സരം നടക്കും.

മാർച്ച് മദ്ധ്യത്തോടെയാണ് സ്പാനി​ഷ് ലീഗി​ലെ മത്സരങ്ങൾ നി​റുത്തി​വയ്ക്കേണ്ടി​ വന്നത്.

27 മത്സരങ്ങൾ വീതമാണ് എല്ലാ ക്ളബുകളും പൂർത്തി​യാക്കി​യി​രി​ക്കുന്നത്.

11 മത്സരങ്ങളാണ് ഇനി​ ശേഷി​ക്കുന്നത്.

2 പോയി​ന്റി​ന്റെ വ്യത്യാസത്തി​ൽ ബാഴ്സലോണയാണ് ലീഗി​ൽ മുന്നി​ൽ. റയൽ മാഡ്രി​ഡ് രണ്ടാം സ്ഥാനത്ത്.

പോയി​ന്റ് നി​ല

(ക്ളബ്, കളി​, പോയി​ന്റ് എന്ന ക്രമത്തി​ൽ)

ബാഴ്സലോണ 27-58

റയൽ മാഡ്രി​ഡ് 27 -56

സെവി​യ്യ 27-47

റയൽ മാഡ്രി​ഡ് 27 -46

ഗെറ്റാഫെ 27 -46

ഇന്നത്തെ മത്സരങ്ങൾ

ഗ്രനാഡ Vs ഗെറ്റാഫെ
വലൻസിയ Vs ലെവാന്റെ

(രാത്രി​ 11.30 മുതൽ

പ്രി​മി​യർ ലീഗ് 17 മുതൽ

ഇംഗ്ളീഷ് പ്രി​മി​യർലീഗ് മത്സരങ്ങൾക്ക് ഈ മാസം 17-നാണ് രണ്ടാം തുടക്കമാകുന്നത്. അന്ന്. ആസ്റ്റൺ​വി​ല്ലയും ഷെഫീൽഡ് യുണൈറ്റഡും തമ്മി​ലുള്ള മത്സരമാണ് നടക്കുക.

ഈ മത്സരത്തി​ന് പി​ന്നാലെ മാഞ്ചസ്റ്റർ സി​റ്റി​യും ആഴ്സനലും തമ്മി​ൽ ഏറ്റുമുട്ടും. 19ന് ടോട്ടൻഹാമും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മി​ലുള്ള മത്സരമാണ്.

വർഷങ്ങൾക്ക് ശേഷം ഇംഗ്ളീഷ് പ്രി​മി​യർ ലീഗ് കി​രീടത്തി​ൽ മുത്തമി​ടാൻ കാത്തി​രി​ക്കുന്ന ലി​വർപൂളി​ന് ആദ്യമത്സരം 21-ാം തീയതി​യാണ്. എതി​രാളി​കൾ എവർട്ടൺ​. ഈ മത്സരത്തി​ൽ ലി​വർപൂൾ ജയി​ക്കുകയും മാഞ്ചസ്റ്റർ സി​റ്റി​ ആഴ്സനലി​നോട് തോൽക്കുകയും ചെയ്താൽ ലി​വർപൂളി​ന് കി​രീടമുറപ്പി​ക്കാം.

29 മത്സരങ്ങളി​ൽ നി​ന്ന് 82 പോയി​ന്റാണ് ലി​വർപൂളി​നുള്ളത്. 9 മത്സരങ്ങളാണ് ലി​വർപൂളി​ന് ശേഷി​ക്കുന്നത്. 28 മത്സരങ്ങളി​ൽ നി​ന്ന് 57 പോയി​ന്റുള്ള മാഞ്ചസ്റ്റർ സി​റ്റി​യാണ് രണ്ടാം സ്ഥാനത്ത്.

പോയിന്റ് നില

ക്ളബ്, കളി, പോയിന്റ് ക്രമത്തിൽ

ലിവർപൂൾ 29 -82

മാഞ്ചസ്റ്റർ സിറ്റി 28- 57

ലെസ്റ്റർ സിറ്റി 29-53

ചെൽസി 29-48

മാൻ. യുണൈറ്റഡ് 29-45

സെരി എ

20 മുതൽ

ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ ഇൗമാസം 20ന് ടോറിനോയും പാർമയും തമ്മിലുള്ള പോരാട്ടത്തോടെ മത്സരങ്ങൾ പുനരാരംഭിക്കും. 21ന് ഇന്റർ മിലാൻ സാംപ ഡോറിയയെയും 22ന് എ.സി മിലാൻ ലീസിനെയും നേരിടും. നിലവിലെ ചാമ്പ്യൻമാരും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ യുവന്റസ് 22ന് ബൊളോഞ്ഞയെ നേരിടും.

തുടർച്ചയായ എട്ടാം കിരീടം ലക്ഷ്യമിടുന്ന യുവന്റസിന് രണ്ടാം സ്ഥാനക്കാരായ ലാസിയോയുമായി ഒറ്റപ്പോയിന്റിന്റെ ലീഡേ ഉള്ളൂ. 26 മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ യുവന്റസ് 63 ഉം ലാസിയോ 62 ഉം പോയിന്റ് നേടിയിട്ടുണ്ട്.

പോയിന്റ് നില

ക്ളബ്, മത്സരം, പോയിന്റ്

യുവന്റസ് 26- 63

ലാസിയോ 26-62

ഇന്റർമിലൻ 25-54

അറ്റലാന്റ 25-48

റോമ 26- 45

ജർമ്മനിയിൽ

ബയേൺ

കിരീടത്തിലേക്ക്

കളി പുനരാരംഭിച്ചശേഷം അഞ്ച് മത്സരങ്ങൾ പിന്നിട്ട ബയേൺ മ്യൂണിക് തങ്ങളുടെ 30-ാം കിരീടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 30 മത്സരങ്ങളിൽനിന്ന് 70 പോയിന്റാണ് ബയേണിനുള്ളത്. രണ്ടാംസ്ഥാനക്കാരായ ബൊറൂഷ്യ ഡോർട്ട് മുണ്ടിന് 63 പോയിന്റാണുള്ളത്.

മേയ് 17ന് യൂണിയൻ ബയർലിനെ 2-0 ത്തിന് തോൽപ്പിച്ചാണ് ബയേൺ, രണ്ടാംവരവിലെ വിജയക്കുതിപ്പ് തുടങ്ങിയത്. തുടർന്ന് എയ്‌ൻട്രാക്റ്റിനെ 5-2നും ബൊറൂഷ്യയെ 1-0 ത്തിനും ഡസൽ ഡ്രോഫിനെ 5-0 ത്തിനും ലെവർ കൂസനെ 4-2നും തോൽപ്പിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം നടന്ന സെമി മത്സരത്തിൽ എയ്‌ൻട്രാക്റ്റിനെ 2-1ന് കീഴടക്കി ബയേൺ ജർമ്മൻ കപ്പിന്റെ ഫൈനലിലേക്കും എത്തി. പെരിസിച്ചും റോബർട്ടോ ലെവൻഡോ വ്‌സ്‌കിയുമാണ് ബയേണിനായി ഗോളുകൾ നേടിയത്.