pinarayi
Pinarayi

തിരുവനന്തപുരം:കണ്ടെയ്ൻമെന്റ് സോണുകളുടെ പരിധി ചുരുക്കുന്നതടക്കമുള്ള ഇളവുകൾ ജനങ്ങളിൽ വിശ്വാസമർപ്പിച്ച് എടുക്കുന്നതാണന്നും രോഗവ്യാപനം കൂടിയാൽ കടുത്ത നടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ ഹോം ക്വാറന്റൈൻ വിജയകരമാണെന്ന് രാജ്യം വിലയിരുത്തിയതാണ്. ഹോം ക്വാറന്റൈൻ ഇപ്പോൾ റൂം ക്വാറന്റൈനായി മാറ്റി. അതിനുള്ള ബോധം ജനങ്ങൾക്കുണ്ട്.

സമൂഹവ്യാപനം കണ്ടെത്താൻ ആന്റി ബോഡി ടെസ്റ്റുകൾ ആരംഭിച്ചു. മൊത്തം ഫലമെടുത്താൽ വലിയ ആശങ്കയ്ക്ക് അടിസ്ഥാനമില്ല.

സ്വകാര്യ ആശുപത്രികളെ ഇപ്പോൾ ആശ്രയിക്കുന്നില്ല. സ്ഥിരമായി ചികിത്സിക്കുന്നവർക്ക് കൊവിഡ് ബാധിച്ചാൽ, അവർക്ക് താല്പര്യമുണ്ടെങ്കിൽ സ്വകാര്യ ആശുപത്രിയിൽ സൗകര്യമൊരുക്കും.

സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നാൽ ചികിത്സാ നിരക്കുകൾ അടക്കം നിശ്ചയിക്കും. ഈ ആശുപത്രികളെ മുൻകൂട്ടി കണ്ടെത്തി ഒരുക്കങ്ങൾ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.